ജൂനിയർ അഭിഭാഷകരെ തിരിഞ്ഞ് നോക്കാതെ അസോസിയേഷനുകളും ഗവണ്മെന്റും ദിവസ വേതനക്കാരെക്കാലും കഷ്ടമാണ് പല ജൂനിയർ അഭിഭാഷകരുടെയും ജീവിതം.
അഡ്വ :അജ്മൽ കായംകുളം എഴുതുന്നു
ഞങ്ങളും മനുഷ്യരാണ്......
കോവിഡ് 19 എന്ന മഹാമാരി ഒന്നുംരണ്ടും തരംഗം പിന്നിട്ട് ഇനി മൂന്നാം തരംഗത്തിന് തയാറെടുക്കുമ്പോൾ ആരും ശ്രദ്ധിക്കാതെ പോയ ചില ജീവിതങ്ങളുണ്ടിവിടെ......
അതേ... ഞാൻ പറയുന്നത് ഇവിടത്തെ അഭിഭാഷക സമൂഹത്തെ പറ്റിയാണ്....
എന്നെപ്പോലെ കഴിഞ്ഞ ഒരുവര്ഷത്തിനുള്ളിൽ നിയമബിരുദ്ധം പാസ്സായി കേരളാ ഹൈക്കോടതിയിൽ നിന്നും അഭിഭാഷകനായി എൻറോൾ ചെയ്‌ത് കൊച്ചുകൊച്ചു സ്വപ്നങ്ങളും വല്യ പ്രതീക്ഷകളുമായി അഭിഭാഷക ജീവിതത്തിലേക്ക് ചുവടുവെച്ച ഒരുപാട് പെരുണ്ടിവിടെ......
ജീവിതത്തിലെ എല്ലാ കഷ്ട്ടപ്പാടുകളും ഇതോടെ തീർന്നു എന്ന് വിചാരിക്കുന്ന വീട്ടുകാർ...
കൂട്ടുകാരൻ വക്കീലായി എന്ന് വീമ്പ് പറയുന്ന കൂട്ടുകാർ.....
സഹോദരൻ അല്ലെങ്കിൽ സഹോദരി വക്കീലായി എന്ന് അഭിമാനിക്കുന്ന സഹോദരങ്ങൾ......
'എന്നാൽ ഉള്ള് വേവുന്നത് പുറം അറിയാത്ത സാഹചര്യമാണ്' ഇപ്പോൾ.....
ഇവിടത്തെ വാർത്താ മാധ്യമങ്ങളും മാറ്റ് സാമൂഹ്യ സംഘടനകളും കോവിഡ് കവർന്നെടുത്ത ജീവിതങ്ങളെ പറ്റി പറയുമ്പോൾ ഈ കാലഘട്ടത്തിനിടയിൽ ഇവിടത്തെ ജൂനിയർ അഭിഭാഷകൾ എങ്ങനെ ജീവിക്കുന്നുവെന്നോ അവന്റെ കുടുംബം എങ്ങനെ കഴിയുന്നുവെന്നോ ആരും തിരക്കുന്നില്ല.....
വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ പൊതുസമൂഹത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നവരെ മുൻഗണനാ പട്ടികയിൽ പെടുത്തുമ്പോൾ അവിടെയും അവഗണിക്കപ്പെടുന്ന ഒരു വിഭാഗമായി ഇവിടത്തെ ജൂനിയർ അഭിഭാഷകർ മാറുന്നു...
ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനോ സംസാരിക്കാനോ ഇവിടെ ഒരു സംഘടനയുമില്ല ആരുമില്ല
ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രം......
പറയുവാനുള്ളത് ഇവിടത്തെ ബന്ധപ്പെട്ട അധികാരികളോടാണ്
"ഞങ്ങളെപോലുള്ള ജൂനിയർ അഭിഭാഷകരെയും മനുഷ്യരായി കാണണം...
ഞങ്ങൾക്കും വിശപ്പും ദാഹവുമുണ്ട്"....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ