വാട്സ്ആപ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെസ്സൻഞ്ചർ ആയി അരങ്ങുവാഴുവാൻ കാരണം വാട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾക് നൽകുന്ന ഉയർന്ന ഡാറ്റാ സംരക്ഷണമാണ്.
എന്താണ് വാട്സ്ആപ്പിന്റെ മെസ്സേജ് സുരക്ഷാ സംവിധാനം?
ഒരു വ്യക്തി അയക്കുന്ന തന്റെ സ്വകാര്യ സന്ദേശം ആർക്കാണോ അയക്കുന്നത് അയാൾക്കല്ലാതെ മൂന്നാമതൊരാൾക്കും കാണാനോ കേൾക്കാനോ കഴിയില്ല ഇതിനെയാണ് 'end to end encrypting' എന്ന് പറയുന്നത് എന്തിന് പറയണം വാട്സ്ആപ്പ് കംപനിയ്ക്ക് പോലും നിങ്ങൾ അയക്കുന്ന മെസ്സേജുകൾ കാണാൻ കഴിയില്ല അത്രമാത്രം സ്വകാര്യതയും സംരക്ഷണവുമാണ് ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് നൽകുന്നത്.
വാട്സ്ആപ്പ് മെസ്സേജുകൾ നിർണ്ണായകമായ ഒരു കേസിൽ പോലീസിനോ മറ്റ് ഏജൻസികൾക്കോ നിങ്ങൾ ഡിലീറ്റ് ചെയ്ത മെസ്സേജുകൾ തിരികെയെടുക്കാൻ കഴിയുമോ.?
തീർച്ചയായും 'ഇല്ല' എന്ന് തന്നെയാണ് ഉത്തരം വാട്സ്ആപ്പിന്റെ അതീവ സുരക്ഷാ കവചത്തിലാണ് നിങ്ങൾ അയക്കുന്ന ഓരോ മെസ്സേജും, നിങ്ങൾ ഡിലീറ്റ് ചെയ്ത മെസ്സേജുകൾ തിരിച്ചെടുക്കുവാൻ ആർക്കും തന്നെ കഴിയില്ല. എന്നാൽ നേരത്തെ വാട്സ്ആപ്പ് ചാറ്റ് ബാക്ക് അപ്പ് ഓപ്ഷൻ നിങ്ങളുടെ ഫോണിൽ നിങ്ങൾ ഓൺ ആക്കി വെച്ചിട്ടുണ്ടെങ്കിൽ ഡിലീറ്റ് ചെയ്ത മെസ്സേജുകൾ ഫോൺ പരിശോധിച്ചാൽ തിരിച്ചെടുക്കാവുന്നതാണ് അല്ലാത്തപക്ഷം വാട്സ്ആപ്പ് മെസ്സേജുകൾ ആർക്കും തന്നെ തിരിച്ചെടുക്കാൻ കഴിയില്ല. ഏതൊരാളുടെയും ലൊക്കേഷൻ, സിം കാർഡ്, മൊബൈൽ നമ്പർ, ഫോൺ കംപനി മുതലായ വിവരങ്ങൾ ഒരു ഫോറെൻസിക് വിദഗ്ദന്റെയോ സൈബർ പോലീസിന്റെയോ സഹായത്താൽ തിരിച്ചറിയാവുന്നതാണ്.
കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കിയ പുതിയ ഐടി നിയമത്തിൽ പറയുന്നതെന്താണ്.? എന്തുകൊണ്ടാണ് വാട്സ്ആപ്പ് അത് അംഗീകരിക്കാത്തത്.?
കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ ഐടി റൂൾസ് പ്രകാരം ആദ്യം മെസ്സേജ് അയക്കുന്ന ആളിനെയും മെസ്സേജിനെയും ട്രേസ് ചെയ്യാൻ ഒരു ജുഡീഷ്യൽ ഓർഡർ കൊണ്ട് കഴിയും അതായത് എവിടെയെങ്കിലും കണ്ട ഒരു മെസ്സേജ് നിങ്ങളാണ് ആദ്യം വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്നതെങ്കിലും ആ മെസ്സേജിനെ ചൊല്ലി ഒരു തർക്കമോ കേസോ ഉണ്ടാവുകയാണെങ്കിൽ നിങ്ങളായിരിക്കും അതിന് ഉത്തരം പറയേണ്ടി വരുന്നത് കൂടാതെ ഒരു മെസ്സേജ് ട്രേസ് ചെയ്യാനായി മുഴുവൻ മെസ്സേജും തുറക്കേണ്ടിവരും ഇത് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇത് ഭരണാഘടനാ ലംഗനമാണ് എന്ന് പറഞ്ഞുകൊണ്ടാണ് വാട്സ്ആപ്പ് ഈ നിയമത്തിനെതിരെ ഡൽഹി ഹൈകോടതിയിൽ പോയിരിക്കുന്നത്.
ജനസദസ്സിന്റെ അഭിപ്രായം എന്താണ്.?
ഭരണഘടനയുടെ അനുചേദം 21 പ്രകാരം Right to privacy പൗരന്റെ മൗലികവകാശമാണ് എന്നാൽ എല്ലാ മൗലിക അവകാശങ്ങളെപ്പോലെയും സ്വകാര്യതയ്ക്കുള്ള പൗരന്റെ അവകാശം നിരുപാധിക്കമല്ല ഏത് പരിധിവരെ നമുക്ക് മൗലികവകാശങ്ങൾ ഉപയോഗിക്കാമെന്ന് പലതവണ കോടതി വിധിച്ചിട്ടുണ്ട്.
ഐ ടി റൂൾസ് 4(2) പ്രകാരം രാജ്യസംരക്ഷണത്തിനും, രാജ്യസുരക്ഷയ്ക്കും, കുട്ടികളോടും സ്ത്രീകളോടുമുള്ള ലൈഗിക അതിക്രമങ്ങൾക്കെതിരെ കേസുണ്ടെങ്കിൽ ഒരു ജുഡീഷ്യൽ ഓർഡർ വഴി അതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക് വാട്സ്ആപ്പ് മെസ്സേജുകൾ പരിശോധിക്കാം.
ഒരു പൗരനെ സംബന്ധിച്ച് അവന്റെ ഏറ്റവും അമൂല്യമായ അവകാശമാണ് സ്വകാര്യതക്കുള്ള അവകാശം എന്നാൽ ഏത് പരിധി വരെ ആ അവകാശം തന്റെ അവകാശമായി ഉപയോഗിക്കാം അല്ലെങ്കിൽ അത് മറ്റൊരാളുടെ അവകാശങ്ങൾക് മേലുള്ള കടന്ന് കയറ്റമായാൽ തീർച്ചയായും ഈ രാജ്യത്തെ നിയമം കൊണ്ട് അതിനെ നിയന്ത്രിക്കപ്പെടണം. നിയതമായ പരിമിതികൾ ഇല്ലെങ്കിൽ ഒരു നിയമവും നിയമമല്ല.ഡൽഹി ഹൈകോടതിക്ക് മുന്നിലിരിക്കുന്ന ഈ വിഷയത്തിൽ കോടതി വിധി എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ